Post Category
ആറാട്ടുകടവ് റോഡ് നിര്‍മ്മാണത്തിന് തുടക്കമായി
ചാലക്കുടി - ആനമല റോഡ് മുതല്‍ ആറാട്ടുകടവ് വരെയുള്ള റോഡ് നിര്‍മ്മാണം ആരംഭിച്ചു. എംഎല്‍എ ആസ്തിവികസന ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന റോഡിന്റെ നിര്‍മ്മാണോദ്ഘാടനം സനീഷ്കുമാര് ജോസഫ് എംഎല്‍എ നിര്‍വ്വഹിച്ചു. ആനമല റോഡ് മുതല്‍ ആറാട്ടുകടവ് വരെ 400 മീറ്റര്‍ നീളത്തിലാണ് നിര്‍മ്മാണം നടത്തുന്നത്. ചാലക്കുടി നഗരസഭ എഞ്ചിനീയറിങ്ങ് വിഭാഗത്തിനാണ് പ്രവര്‍ത്തിയുടെ നിര്‍വ്വഹണ ചുമതല. നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഉദ്ഘാടന ശേഷം ഉദ്യോഗസ്ഥര്‍ക്ക് എംഎല്‍എ നിര്‍ദ്ദേശം നല്കി.
ചടങ്ങില്‍ ചാലക്കുടി നഗരസഭ ചെയര്മാന് എബി ജോര്‍ജ്ജ്, വൈസ് ചെയര്‍പേഴ്സണ്‍ ആലീസ് ഷിബു, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന്മാരായ സൂസി സുനില്‍, സൂസമ്മ ആന്റണി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments