Skip to main content

ഭിന്നശേഷി കുട്ടികള്‍ക്ക് കായിക പരിശീലനം സംഘടിപ്പിച്ചു

ബി.ആര്‍.സി ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്ക് കായിക പരിശീലനം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട എസ്.എന്‍.സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ച പരിശീലനത്തിന് കായിക അധ്യാപകന്‍ അമല്‍ദേവ് നേതൃത്വം നല്‍കി. ഫുട്‌ബോള്‍, അത്ലറ്റിക് എന്നിവയിലാണ് പരിശീലനം. ഇരിങ്ങാലക്കുട ബി.ആര്‍.സിയുടെ കീഴില്‍ വരുന്ന 35 വിദ്യാര്‍ത്ഥികള്‍ പരിശീലനത്തില്‍ പങ്കെടുത്തു.

ബി.പി.സി കെ.ആര്‍. സത്യപാലന്‍, സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സ്, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. ഡിസംബര്‍ 1 ന് നടക്കുന്ന ഭിന്നശേഷി കുട്ടികളുടെ കായികമേളയ്ക്ക് മുന്നോടിയായാണ് പരിശീലനം നല്‍കുന്നത്.

date