Post Category
ബഡ്‌സ് സ്‌കൂള്‍ കലോല്‍സവത്തിന് ഇന്ന് (നവംബര്‍ 30) തിരി തെളിയും
കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ഏഴാമത് ബഡ്‌സ് കലോല്‍ത്സവം ഇന്ന് (നവംബര്‍ 30) രാവിലെ 10ന് ശ്രീനാരായണ ഗുരു സാംസ്‌ക്കാരിക സമുച്ചയത്തില്‍ നടത്തും. ജില്ലയിലെ 33 ബഡ്‌സ് ബി ആര്‍ സി സ്‌കൂളുകളില്‍ നിന്നായി 80 ഓളം കുഞ്ഞുങ്ങള്‍ കലോത്സവത്തില്‍ പങ്കെടുക്കും. ലളിത ഗാനം, നാടന്‍ പാട്ട്, നാടോടി നൃത്തം, മിമിക്രി പ്രച്ഛന്ന വേഷം പെയിന്റിങ് ചിത്രരചന എം ബോസ് പെയിന്റിങ് ഉപകരണ സംഗീതം (ചെണ്ട) ഉപകരണ സംഗീതം (കീബോര്‍ഡ് ) സംഘനൃത്തം ഒപ്പന തുടങ്ങിയവയാണ് മത്സര ഇനങ്ങള്‍. വൈകിട്ട് നാലിന് സമാപന സമ്മേളനവും സമ്മാന ദാനവും നടത്തും
date
- Log in to post comments