നവകേരള സദസ്; വനിത- ശിശു സാമൂഹിക സുരക്ഷിതത്വ കോൺക്ലേവ് ഇന്ന്
കോട്ടയം: നവകേരള സദസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഏറ്റുമാനൂർ നിയോജക മണ്ഡല വനിത- ശിശു സാമൂഹിക സുരക്ഷിത കോൺക്ലേവ് ഇന്ന് (നവംബർ 30). നടക്കും. രാവിലെ 10.30 ന് അയ്മനം ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന കോൺക്ലേവ് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉദ്ഘാടനം ചെയ്യും. അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, അയ്മനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ എന്നിവർ പങ്കെടുക്കും. കോട്ടയം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. സൈറു ഫിലിപ്പ്, സി.ഡബ്ല്യു. സി അംഗവും മുൻ വനിതാ പ്രൊട്ടക്ഷൻ ഓഫീസറുമായ അഡ്വ. പി.എൻ. ശ്രീദേവി, ന്യൂട്രീഷനിസ്റ്റ് അഞ്ജലി ശശിക്കുട്ടൻ എന്നിവർ വിഷയാവതരണം നടത്തും. എം.ജി. സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ ആഷ മോഹനൻ മോഡറേറ്ററാകും.
- Log in to post comments