നവ കേരള സദസ്സ്; വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിച്ചു
തൃശൂര്‍ നിയോജക മണ്ഡലത്തില്‍ ഡിസംബര്‍ അഞ്ചിന് നടക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന, പ്രശ്‌നോത്തരി, ഉപന്യാസരചന, പ്രസംഗം എന്നീ മത്സരങ്ങള്‍ സംഘടിപ്പിച്ചു. മത്സരങ്ങളുടെ മണ്ഡലതല ഉദ്ഘാടനം തൃശൂര്‍ ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പി. ബാലചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡോ. എ. അന്‍സാര്‍ അധ്യക്ഷനായി. ഡെപ്യൂട്ടി മേയര്‍ എം.എല്‍. റോസി മുഖ്യാതിഥിയായി. റിന്‍സ് പി. സെബാസ്റ്റ്യന്‍, വി.എം നിഷ, ഡോ. കെ.കെ.പി സംഗീത, സുധീഷ്, അനിത, കെ.പി. ബിന്ദു, പി.എസ്. ജനുവിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
ചിത്രരചന മത്സരം പ്രൈമറിതലത്തില്‍ ഒന്നാം സ്ഥാനം ഒ.ജി ചഞ്ചല്‍, രണ്ടാം സ്ഥാനം അലക്‌സ് പോള്‍, മൂന്നാം സ്ഥാനം എ.ആര്‍. എയ്ഞ്ചല്‍ എന്നിവര്‍ കരസ്ഥമാക്കി. യു.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം എസ്.എ. നീനു, രണ്ടാം സ്ഥാനം പി.സി. ലക്ഷ്മി, മൂന്നാം സ്ഥാനം അമല്‍ ജിയോ സന്തോഷ് എന്നിവരും കരസ്ഥമാക്കി.
പ്രശ്‌നോത്തരി ഹൈസ്‌കൂള്‍ വിഭാഗം നൃദേവ് മനോജ് ഒന്നാം സ്ഥാനവും സി.ആര്‍. തീര്‍ത്ഥകൃഷ്ണ, വി.ആര്‍. ഗായത്രി, എം.പി. പുണ്യ എന്നിവര്‍ രണ്ടാം സ്ഥാനവും സെറ ലിസ്ബത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കൃഷ്ണ മുകുന്ദ, എ.എം. ഭദ്ര എന്നിവര്‍ ഒന്നാം സ്ഥാനവും, സി.വി. ഇന്ദ്രജിത്ത്, എം.ഡി. ഗോപിക എന്നിവര്‍ രണ്ടാം സ്ഥാനവും മറിയം തോമസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കോളേജ്തല മത്സരത്തില്‍ ടി.പി. അമ്പിളി, ദേവിക വിശ്വന്‍, ആര്‍. ശ്രീരാഗ് എന്നിവര്‍ ഒന്നാം സ്ഥാനവും എന്‍.എസ്. സജിത്ത്, സി.വി. നീനു രണ്ടാം സ്ഥാനവും ഫീന ഫ്രാന്‍സിസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മലയാളം ഉപന്യാസ രചന മത്സരത്തില്‍ ഹൈസ്‌കൂള്‍ തലത്തില്‍ ഭദ്ര എം. സുജിത്ത്, അലോണ്‍ ജോസ്, വി.സി. ലക്ഷ്മി എന്നിവര്‍ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ജോയ്‌സ് ബാബുരാജ്, കെ.ജെ. ആന്റോസ്, അല്‍ന രാജു എന്നിവര്‍ ഒന്ന് രണ്ട് മൂന്ന് സ്ഥാനവും കോളേജ് തലത്തില്‍ ആര്‍.കെ. നിള ചന്ദന, കെ.എസ്. മുഹമ്മദ് സ്വാലിഷ്, എന്‍.എസ്. ലക്ഷ്മിനന്ദ എന്നിവര്‍ ഒന്ന് രണ്ട് മൂന്ന് സ്ഥാനവും കരസ്ഥമാക്കി.
പ്രസംഗമത്സരം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എം.എസ്. ജാനകി, കെ. ഗൗരി നന്ദ, ബ്ലസന്‍ ബാബു എന്നിവര്‍ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ റോസ് ഷിബു, അലിന്‍ ഡേവിസ്, എ.എ. അനന്യ, എന്നിവര്‍ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കോളേജ് തലത്തില്‍ ക്രിസ്റ്റി റോസ് ഷാജന്‍, അന്‍സാഫ് മുഹമ്മദ് എന്നിവര്‍ ഒന്ന് രണ്ട് സ്ഥാനങ്ങളും കരസ്ഥമാക്കി.
- Log in to post comments