Post Category
കൂടരഞ്ഞി പഞ്ചായത്തിലെ 20 കുടുംബങ്ങൾക്ക് സൗജന്യ കെ ഫോൺ കണക്ഷൻ
കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ ബി.പി.എൽ വിഭാഗത്തിൽപ്പെട്ട 20 കുടുംബങ്ങൾക്കുള്ള സൗജന്യ കെ ഫോൺ കണക്ഷൻ സ്വിച്ച് ഓൺ കർമ്മം ലിന്റോ ജോസഫ് എം എൽ എ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വാർഡ് മെമ്പർമാരായ എൽസമ്മ ജോർജ്ജ്, ജെറീന റോയി, സീന ബിജു എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. എസ്. രവീന്ദ്രൻ സ്വാഗതവും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസ്ലി ടീച്ചർ നന്ദിയും പറഞ്ഞു.
date
- Log in to post comments