Post Category
പട്ടയം ലഭിച്ച സന്തോഷം പങ്കിടാനും മുഖ്യമന്ത്രിയെ സ്വീകരിക്കാനും തെലുങ്കർ കോളനി നിവാസികൾ
സ്വന്തം ഭൂമിയുടെ അവകാശികളായ സന്തോഷം പങ്കിടാനും മുഖ്യമന്ത്രിയെ സ്വീകരിക്കാനും വടക്കാഞ്ചേരി നവകേരള സദസിൽ കുമരനെല്ലൂരിലെ തെലുങ്കർ കോളനി നിവാസികൾ എത്തി.
സർക്കാരിന്റെ ഇടപെടലോടെ സ്വന്തം ഭൂമി എന്ന അര നൂറ്റാണ്ടിന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട സന്തോഷത്തിലാണ് കോളനി നിവാസികളായ നിരവധി കുടുംബങ്ങൾ കുട്ടികളുമടക്കം എത്തിയത്.
കോളനിയിലെ 41 കുടുംബങ്ങൾക്കാണ് പട്ടയം ലഭിക്കുന്നത്. ഇതിൽ 25 കുടുംബങ്ങൾ സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പട്ടയം ഏറ്റുവാങ്ങിയിരുന്നു. 16 കുടുംബങ്ങൾക്കു കൂടി പട്ടയം നൽകാനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. മുഖ്യമന്ത്രിയെ കേട്ടും കണ്ടും സർക്കാരിന്റെ പട്ടയ നയത്തിൽ ഏറെ സന്തുഷ്ടരായുമാണ് തെലുങ്കർ കോളനി നിവാസികൾ മടങ്ങിയത്.
date
- Log in to post comments