Skip to main content

ലോകത്തിനു മാതൃകയായി നവകേരള സദസ്സ് - മന്ത്രി കെ. രാധാകൃഷ്ണൻ

കക്ഷി രാഷ്ട്രീയ, ജാതി മതങ്ങൾക്ക് അതീതമായി നമ്മുടെ കേരളം പിന്നിട്ട വർഷങ്ങളിൽ ഒരു പാട് നേട്ടങ്ങൾ കൈവരിക്കുകയും ഇന്ത്യയ്ക്കും ലോകത്തിനും മാതൃകയായും ചരിത്രത്തിൽ പുതിയ ഇടം നേടുകയാണ് നവകേരള സദസ്സെന്ന് ദേവസ്വം, പട്ടികജാതി - പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമ പാർലിമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. ചെറുതുരുത്തി വള്ളത്തോൾ നഗർ ഗവൺമെന്റ് സ്കൂളിൽ നടന്ന നവകേരള സദസ്സിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

നവകേരള സദസ്സിലൂടെ നാം നേടിയ നേട്ടങ്ങൾ ചർച്ച ചെയ്യുന്നതിനൊപ്പം ഇനിയും നാം നേടിയെടുക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന കാര്യങ്ങൾ ജനങ്ങളുമായി കൃത്യമായി സംവദിച്ചു കൊണ്ട് രൂപം നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഓരോ വേദിയിലേക്കും ജന സഹസ്രങ്ങൾ കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യേ എത്തുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. നവകേരള സദസ്സിനെ കുറ്റം പറഞ്ഞവർക്കും അപഹസിച്ചവർക്കുമുള്ള മറുപടിയാണ് ജനസഹസ്രങ്ങളുടെ പങ്കാളിത്തമെന്നും മന്ത്രി പറഞ്ഞു.

date