Skip to main content

കെ എസ് ഇ ബി അദാലത്ത്

കെ എസ് ഇ ബിയുമായി ബന്ധപ്പെട്ട റവന്യൂ റിക്കവറി കേസുകള്‍ തീര്‍പ്പാക്കുന്നതിനായി താലൂക്ക് റവന്യൂ റിക്കവറി ഓഫിസും കൊല്ലം താലൂക്കിലെ കെ എസ് ഇ ബിയുമായി ചേര്‍ന്ന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത് നടത്തും. ഡിസംബര്‍ ഏഴിന് ചാത്തന്നൂര്‍ കെ എസ് ഇ ബി എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ കാര്യാലയം, ഡിസംബര്‍13ന് കൊല്ലം താലൂക്ക് കോണ്‍ഫറന്‍സ് ഹാള്‍, ഡിസംബര്‍16ന് കുണ്ടറ കെ എസ് ഇ ബി എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ കാര്യാലയം എന്നിവിടങ്ങളില്‍ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് അദാലത്ത്. ഫോണ്‍ 0474 2953736.

date