Skip to main content

ചവറയില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന മന്ത്രിസഭാംഗങ്ങള്‍ ജനസമക്ഷമെത്തുന്ന നവകേരള സദസിന്റെ മുന്നൊരുക്കങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ചവറ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കലാ-സാംസ്‌കാരിക-കായിക പരിപാടികളിലൂടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. പരമാവധി ജനങ്ങളിലേക്ക് നവകേരള സദസിന്റെ ഉദ്ദേശലക്ഷ്യം എത്തിക്കുന്നതിനാണ് ഊന്നല്‍ നല്‍കുന്നത്.

ഇന്ന് (ഡിസംബര്‍ 7) വൈകിട്ട് 4.30 മുതല്‍ ചവറ പാലത്തിന് തെക്ക്‌വശം മുതല്‍ പരിമണം വരെ കൂട്ടയോട്ടം. പുത്തന്‍തുറ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വൈകിട്ട് .30ന് കലാസന്ധ്യ. ശങ്കരമംഗലം സ്‌കൂള്‍ ഗ്രൗണ്ടില്‍ 8ന് വൈകിട്ട് 7 മണിക്ക് ഫുട്‌ബോള്‍ മത്സരം, ഓലമെടയല്‍ മത്സരവുമുണ്ടാകും. 9ന് അയ്യന്‍കോയിക്കല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വൈകിട്ട് നാലു മുതല്‍ മെഗാതിരുവാതിര, ശങ്കരമംഗലം സ്‌കൂള്‍ ഗ്രൗണ്ടില്‍ വൈകിട്ട് ഏഴിന് വനിതകളുടെ ഫുട്‌ബോള്‍ മത്സരം. 10ന് പ•നയില്‍ സെമിനാര്‍, ചവറയില്‍ ബാഡ്മിന്റണ്‍. ചവറ പഞ്ചായത്ത് ഓഫീസില്‍ 11ന് രാവിലെ 10ന് കുക്കറി ഷോ, മണ്ഡപം ജംഗ്ഷനിലെ എന്‍ എസ് എസ് കരയോഗമന്ദിരത്തില്‍ ഓലമെടയല്‍ മത്സരം, തേവലക്കര ഗ്രാമപഞ്ചയാത്ത് ഹാളില്‍ ഉച്ചയ്ക്ക് രണ്ടിന് ക്വിസ് മത്സരം, 12ന് പ•നയില്‍ തുണിക്യാന്‍വാസില്‍ ചിത്രരചന, തേവലക്കരയില്‍ ഉച്ചകഴിഞ്ഞ് 3ന് പാചകമേള, കൊറ്റങ്കുളങ്ങരയില്‍ വൈകിട്ട് 5 മുതല്‍ മെഗാതിരുവാതിരയുമാണ് ഒരുക്കിയിട്ടുള്ളത്.

date