Skip to main content

വിദ്യാര്‍ഥികള്‍ക്കായി നൈപുണ്യ മത്സരം

വ്യാവസായിക പരിശീലന വകുപ്പ് 'ഇന്ത്യ സ്‌കില്‍സ് കേരള 2023'  നൈപുണ്യ മത്സരം സംഘടിപ്പിക്കുന്നു. രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ലോക നൈപുണ്യമത്സരത്തിന്റെ ഭാഗമായിട്ടാണ് സംസ്ഥാനതല മത്സരം സംഘടിപ്പിക്കുന്നത്. ഇന്ത്യാ സ്‌കില്‍സ് സ്റ്റേറ്റ്, പ്രീ-നാഷണല്‍, നാഷണല്‍ സ്‌കില്‍സ് മത്സരങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.  തിരഞ്ഞെടുക്കുന്ന ദേശീയതല വിജയികള്‍ക്ക് വേള്‍ഡ് സ്‌കില്‍സ് മത്സരത്തിലും മറ്റ് അന്താരാഷ്ട്ര  നൈപുണ്യ  മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിക്കും. പോളിടെക്നിക്, എഞ്ചിനീയറിങ് കോളേജ്, ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോളേജുകള്‍, സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ ഐ ടി ഐ കളിലെ കഴിവുള്ളവരും യോഗ്യതയുള്ളവരുമായ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യാ സ്‌കില്‍സ് 2023 മത്സരത്തിനായി www.skillindiadigital.gov.in  എന്ന പോര്‍ട്ടലിലൂടെ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുവാനുള്ള അവസാന തീയതി: ഡിസംബര്‍ 20.  

 

date