Skip to main content
കെഎസ്എഫ്ഇയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ആറډുള നിയോജകമണ്ഡലത്തിലെ പ്രവാസി ബന്ധു സംഗമത്തിന്‍റെ ഉദ്ഘാടനം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിക്കുന്നു.

പ്രവാസി സമ്പാദ്യം നാടിന്‍റെ വികസനത്തിനുള്ള പ്രധാന ഘടകം:  വീണാജോര്‍ജ് എംഎല്‍എ

പ്രവാസി സമ്പാദ്യം നാടിന്‍റെ വികസനത്തിനുള്ള പ്രധാന ഘടകമാണെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. കെഎസ്എഫ്ഇയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ആറډുള നിയോജകമണ്ഡലത്തിലെ പ്രവാസി ബന്ധു സംഗമത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു എംഎല്‍എ. പ്രവാസികളുടെ നിക്ഷേപം നാടിന്‍റെ വികസനവുമായി കൂട്ടിയിണക്കുന്നതിന് രൂപീകരിച്ച കിഫ്ബിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ പല പുതിയ പദ്ധതികളും ലക്ഷ്യമിടുന്നുണ്ട്. ഹൈവേകള്‍, ആശുപത്രികള്‍, തുറമുഖങ്ങള്‍, ഐടി പാര്‍ക്കുകള്‍ തുടങ്ങി നിരവധി വികസന പദ്ധതികള്‍ക്ക് പ്രവാസികളുടെ നിക്ഷേപ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നു. ഇതില്‍ പ്രധാനമാണ് കെഎസ്എഫ്ഇ പുതുതായി അവതരിപ്പിക്കുന്ന പ്രവാസി ചിട്ടികള്‍. ഇതിലൂടെ പ്രവാസികളുടെ നിക്ഷേപങ്ങള്‍ സുരക്ഷിതവും കൂടുതല്‍ ആദായകരവുമായി മാറും. 
    ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള മണ്ഡലമാണ് ആറډുള.  ആറډുള നിയോജകമണ്ഡലത്തില്‍ കിഫ്ബിയിലൂടെ നിരവധി പദ്ധതികള്‍ക്കാണ് തുക വകയിരുത്തിയിട്ടുള്ളത്. കോഴഞ്ചേരിയിലെ പുതിയ പാലത്തിന്‍റെ നിര്‍മാണം, മഞ്ഞനിക്കര-ഇലവുംതിട്ട- മുളക്കുഴ റോഡ് വികസനം, കോഴഞ്ചേരി-മണ്ണാറക്കുളഞ്ഞി റോഡ് വികസനം, കോഴഞ്ചേരി ഗവണ്‍മെന്‍റ് സ്കൂളിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുക തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കും. പത്തനംതിട്ട അബാന്‍ ജംഗ്ഷനില്‍ പുതിയ ഫ്ളൈ ഓവര്‍ നിര്‍മിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കുമ്പഴ മത്സ്യമാര്‍ക്കറ്റിനെ ആധുനിക മത്സ്യമാര്‍ക്കറ്റായി ഉയര്‍ത്തുന്നതിനും നടപടി സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു. 
    1969 മുതല്‍ തുടര്‍ച്ചയായി ലാഭകരമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് കെഎസ്എഫ്ഇയെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ചെയര്‍മാന്‍ അഡ്വ. ഫീലിപ്പോസ് തോമസ് പറഞ്ഞു. കെഎസ്എഫ്ഇ ആലപ്പുഴ എജിഎം എന്‍. സരസ്വതി, നഗരസഭ വൈസ് ചെയര്‍മാന്‍ പി.കെ. ജേക്കബ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ എന്‍. ശിവരാമന്‍, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഗീതാ വിജയന്‍, വൈസ് പ്രസിഡന്‍റ് പി.എസ്. തോമസ്, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തംഗം ടി.ടി. ജോണ്‍സ്, നഗരസഭാ കൗണ്‍സിലര്‍ ഷാജഹാന്‍, മുന്‍നഗരസഭാ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ഹുസൈന്‍, സജികുമാര്‍, പ്രസാദ് മാമ്പ്ര, വി.കെ. പുരുഷോത്തമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date