Post Category
തൊഴിലധിഷ്ഠിത കംപ്യൂട്ടര്‍ കോഴ്സ്
എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി അടൂര്‍ സബ് സെന്ററില്‍ കംപ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു (കൊമേഴ്സ്)/ബി കോം/എച്ച് ഡി സി/ജെ. ഡി സി യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കംപ്യുട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് യുസിംഗ് ടാലി, എസ് എസ് എല്‍ സി പാസായവര്‍ക്കായി നാലു മാസം ദൈര്‍ഘ്യമുള്ള ഡേറ്റ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്റ് മലയാളം) എന്നീ കോഴ്സുകളിലേക്ക് www.lbscentre.kerala.gov.in ല്‍ അപേക്ഷിക്കാം. എസ്സ് സി/എസ്സ് റ്റി/ഒ ഇ സി വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യമാണ്. വിവരങ്ങള്‍ക്ക് അടൂര്‍ എല്‍ ബി എസ്് സബ്സെന്റര്‍ ഫോണ്‍ : 9947123177.
date
- Log in to post comments