Skip to main content

റേഷന്‍കട ലൈസന്‍സി: അപേക്ഷ ക്ഷണിച്ചു

വിവിധ താലൂക്കുകളില്‍ റേഷന്‍കടകളുടെ ലൈസന്‍സിയാകാന്‍ അപേക്ഷിക്കാം. കുന്നത്തൂര്‍ താലൂക്കില്‍ വെസ്റ്റ് കല്ലട പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ നെല്‍പ്പരക്കുന്ന് 1211085 നമ്പര്‍, കരുനാഗപ്പള്ളി താലൂക്കില്‍ ആലപ്പാട് പഞ്ചായത്തില്‍ 12-ാം വാര്‍ഡില്‍ പണ്ടാരതുരുത്ത് 1210233 നമ്പര്‍ എന്നീ റേഷന്‍കടകള്‍ക്ക് ലൈസന്‍സിയെ സ്ഥിരമായാണ് നിയമിക്കുന്നത്. ഭിന്നശേഷി വിഭാഗത്തില്‍ നിന്നാണ് അപേക്ഷിക്കേണ്ടത്

 2024 ജനുവരി എട്ട് വൈകിട്ട് മൂന്നിനകം അപേക്ഷകള്‍ ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണം. അപേക്ഷയുടെ പകര്‍പ്പും അനുബന്ധവിവരങ്ങളും www.civilsupplieskerala.gov.in ലും ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭിക്കും. അപേക്ഷകവറിന് പുറത്ത് റേഷന്‍കട നമ്പര്‍, താലൂക്ക്, പരസ്യനമ്പര്‍ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. ഫോണ്‍: 0474 2794818.

date