Post Category
'കൂടെ' ഇൻക്ലൂസീവ് കായികോത്സവം സംഘടിപ്പിച്ചു
സമഗ്ര ശിക്ഷാ കേരള ബി ആർ സി പന്തലായനി ഭിന്നശേഷി മാസാചരണത്തിൻ്റെ ഭാഗമായി 'കൂടെ' ഇൻക്ലൂസീവ് കായികോത്സവം നടത്തി. ഇൻക്ലൂസീവ് കായികോത്സവത്തിന്റെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു അധ്യക്ഷത വഹിച്ചു.
കായികോത്സവത്തിൽ പന്തലായനി ബി ആർ സി പരിധിയിലെ 60 കുട്ടികളും രക്ഷിതാക്കളും ബിആർസി അംഗങ്ങളും പൊതുജനങ്ങളും പങ്കുചേർന്നു. രാവിലെ ദീപശിഖ പ്രയാണത്തിനു ശേഷം ഫുട്ബാൾ മത്സരം, ത്രോ ബാൾ , ബ്രോഡ് ജംപ്, റിലെ തുടങ്ങിയ മത്സര ഇനങ്ങൾ നടന്നു. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
ചടങ്ങിൽ ബി ആർ സി ട്രെയിനർ ഉണ്ണികൃഷ്ണൻ സംസാരിച്ചു. പന്തലായനി ബിപിസി ഇ പി ദീപ്തി സ്വാഗതവും സ്പെഷ്യൽ എജ്യുക്കേറ്റർ സിന്ധു നന്ദിയും പറഞ്ഞു.
date
- Log in to post comments