Post Category
പരിശീലനം സംഘടിപ്പിച്ചു
കിലയുടെ നേതൃത്വത്തില്‍ പുതുക്കുളം ഗ്രാമപഞ്ചായത്തില്‍ വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍മാര്‍ക്കും അംഗങ്ങള്‍ക്കും നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കുമായി പരിശീലന പരിപാടി സംഘടിപ്പിച്ചു. 2024-2025 വാര്‍ഷിക പദ്ധതി രൂപീകരണത്തിന് മുന്നോടിയായാണ് പരിശീലനം നടത്തിയത്. കില ആര്‍ പിമാരായ സുധീന്ദ്ര ബാബു, ഷീല ജയപ്രകാശ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
പൂതക്കുളം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് അമ്മിണിയമ്മ, വി ജി ജയ, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷര്‍ തുടങ്ങിയവര്‍പങ്കെടുത്തു.
date
- Log in to post comments