Skip to main content

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐ യില്‍ സ്‌നേഹാരാമം

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐ ല്‍ 2023-24 വര്‍ഷത്തെ സപ്തദിന സഹവാസ ക്യാമ്പ് 'സ്‌നേഹാരാമം' മുഖത്തല സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി എസ് സിന്ധു ഉദ്ഘാടനം ചെയ്തു. ‘മാലിന്യമുക്ത നവകേരളം’ ആശയം മുന്‍നിര്‍ത്തി ഹരിതകേരളത്തിനായി യുവജനങ്ങളെ തയ്യാറാക്കുകയാണ് ലക്ഷ്യം. വാര്‍ഡ്‌മെമ്പര്‍ ജെ എസ് ജ്യോതിഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ സതീഷ്‌കുമാര്‍, പ്രിന്‍സിപ്പല്‍ വി സജീവ്, വൈസ് പ്രിന്‍സിപ്പല്‍ എ ഷാജഹാന്‍, പി ടി എ പ്രസിഡന്റ് മത്തായികുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

date