Post Category
സാക്ഷരതാ മിഷന് കോര്‍ കമ്മിറ്റി യോഗം
വയനാട് സമ്പൂര്‍ണ്ണ ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജില്ലാതല കോര്‍ കമ്മിറ്റി രൂപീകരണ യോഗം ജനുവരി 5ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്തില്‍ ചേരും. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം.മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പദ്ധതിയുടെ പുതുക്കിയ പ്രവര്‍ത്തന കലണ്ടര്‍, പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ ഉപപദ്ധതി രൂപീകരിക്കല്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യും. പദ്ധതിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന കോര്‍ കമ്മിറ്റിയില്‍ തദ്ദേശ ഭരണ വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ്, ഡയറ്റ് വയനാട്, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, കുടുംബശ്രീ മിഷന് ഉദ്യോഗസ്ഥരും നോഡല്‍ പ്രേരക്മാരും പങ്കെടുക്കും.
date
- Log in to post comments