പഴഞ്ഞി ഗവ. സ്കൂളില്‍ വോളിബോള്‍, കബഡി കോര്‍ട്ട് ഉദ്ഘാടനം ഇന്ന് (ജനുവരി അഞ്ച്)
കായിക രംഗത്ത് ഊര്‍ജ്ജം പകര്‍ന്ന് പഴഞ്ഞി ഗവ. സ്കൂളില്‍ വോളിബോള്‍, കബഡി കോര്‍ട്ട് യാഥാര്‍ഥ്യമായി. കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലും ഉള്‍പ്പെടുത്തിയാണ് പദ്ധതി സാധ്യമാക്കിയത്. കബഡി കോര്‍ട്ടിന് മൂന്ന് ലക്ഷവും വോളിബോള്‍ കോര്‍ട്ടിന് അഞ്ച് ലക്ഷം രൂപയുമാണ് വിനിയോഗിച്ചത്. 70 തൊഴിലുറപ്പ് തൊഴിലാളികളുടെ 388 തൊഴില്‍ ദിനങ്ങളുടെ ശ്രമഫലമായാണ് വോളിബോള്‍ കോര്‍ട്ട് സാക്ഷാത്കരിച്ചത്. ഗ്രൗണ്ടില്‍ പഞ്ചായത്ത് ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ വിനിയോഗിച്ച് 12 ഫ്ളഡ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ കായിക സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ ശോഭയേകാന്‍ പദ്ധതി മുഖേന സാധിക്കും.
വോളീബോള്‍ കോര്‍ട്ടിന്റെയും കബഡി കോര്‍ട്ടിന്റെയും ഉദ്ഘാടനം ജനുവരി അഞ്ചിന് വൈകീട്ട് അഞ്ചിന് എ.സി മൊയ്തീന് എം.എല്‍.എ. നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഇ എസ് രേഷ്മ അധ്യക്ഷയാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് കേരളത്തിലെ പ്രമുഖ വോളിബോള്‍ ടീമുകള്‍ അണിനിരക്കുന്ന വോളീബോള്‍ ടൂര്‍ണമെന്റും ഉണ്ടായിരിക്കും.
- Log in to post comments