Post Category
താത്പര്യപത്രം ക്ഷണിച്ചു
RUSA (RashtriyaUchhatharSikshaAbhiyan) കേരള സംസ്ഥാന പദ്ധതി കാര്യാലയത്തിനു കീഴിൽ നടപ്പിലാക്കുന്ന മാന്തവാടി മോഡൽ ഡിഗ്രി കോളജ് നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ PMC (Project Management Consultant) മാതൃകയിൽ ഏറ്റെടുത്തു നടത്തുന്നതിന് സർക്കാർ അംഗീകൃത അക്രഡിറ്റഡ് ഏജൻസികളിൽ നിന്നു താത്പര്യപത്രം ക്ഷണിച്ചു. പ്രോജക്ട് സംബന്ധിച്ച വിശദാംശങ്ങളും പ്രൊപ്പോസൽ ഫോമിന്റെ മാതൃകയും ജനുവരി 10നു വൈകിട്ട് അഞ്ചുവരെ സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്കൃത കോളജ് ക്യാമ്പസ്, പാളയം, യൂണിവേഴ്സിറ്റി പി.ഒ., തിരുവനന്തപുരം-695034. എന്ന വിലാസത്തിൽ നേരിട്ടോ ഇ-മെയിൽ (keralarusa@gmail.com) മുഖേനയോ ലഭ്യമാകും. പൂരിപ്പിച്ച താത്പര്യപത്രം ജനുവരി 15നു വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും.
പി.എൻ.എക്സ്. 33/2024
date
- Log in to post comments