Skip to main content

ഊട്ടുപുരയോട് ചേര്‍ന്ന് കലായിടവും

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ക്രേവന്‍ എല്‍ എം എസ് ഹൈസ്‌കൂളിലെ ഭക്ഷണ പുരയോട് ചേര്‍ന്ന് കലയിടവും ഒരുക്കി സംഘാടകമികവ്. പഴയിടത്തിന്റെ രുചിവൈവിദ്ധ്യം ആസ്വദിച്ച് ‘പാട്ടുംപാടി’ പോകാനുള്ള ഇടമാണിത്. വരുന്നവര്‍ക്കെല്ലാം കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള ‘രുചിവേദിയായും’ ഇവിടം മാറുന്നു. അധ്യാപകര്‍, കലാകാര•ാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സംഘടിപ്പിക്കുന്ന വിവിധ കലാപരിപാടികളാണ് കലയിടത്തിന്റെ കാതല്‍.

പാട്ട് പാടിയാണ്പി സി വിഷ്ണുനാഥ് എംഎല്‍എ കലയിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. പരവൂര്‍ സജീവ് അധ്യക്ഷനായി. ഫുഡ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ എക്‌സ് ഏണസ്റ്റ്, കണ്‍വീനര്‍ ആര്‍ ജയചന്ദ്രന്‍ പിള്ള, കലായിടത്തിന്റെ കണ്‍വീനര്‍ ശാന്തകുമാര്‍, അധ്യാപക സംഘടന പ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date