Post Category
വെള്ളീരി ജി.എൽ.പി സ്കൂളിൽ വർണക്കൂടാരം തുറന്നു
സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിലുൾപ്പെടുത്തി പൊന്നാനി വെള്ളീരി ജി.എൽ.പി സ്കൂളിൽ പൂർത്തിയാക്കിയ വർണ്ണക്കൂടാരം പി.നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പത്തു ലക്ഷം രൂപ ചെലവിൽ 13 പ്രവർത്തന ഇടങ്ങളാണ് പദ്ധതിയുടെ ഭാഗമായി സജ്ജീകരിച്ചിരിക്കുന്നത്. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. ബി.പി.സി ഡോ. ഹരി ആനന്ദകുമാർ പദ്ധതി വിശദീകരിച്ചു. പൊന്നാനി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല, വാർഡ് കൗൺസിലർ മിനി ജയപ്രകാശ്, പി.ടി.എ പ്രസിഡൻറ് അഡ്വ. എ.എം മാജിദ എന്നിവർ സംസാരിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി.മുഹമ്മദ് ബഷീർ സ്വാഗതവും പ്രധാനധ്യാപിക ടി. സുധ നന്ദിയും പറഞ്ഞു.
date
- Log in to post comments