Post Category
ജില്ലാതല സെമിനാര്‍ ഇന്ന്
സാമൂഹ്യ നീതി വകുപ്പിന്റെ സാമൂഹ്യ പ്രതിരോധ പ്രവര്‍ത്തനമായ പ്രൊബേഷന്‍ ആന്റ് ആഫ്റ്റര്‍ കെയര്‍ സേവനങ്ങളുടെ ഭാഗമായി ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല സെമിനാര്‍ ഇന്ന് (ശനി) രാവിലെ 10 മുതല്‍ കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടലില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. മാറുന്ന കാലത്തെ കുറ്റകൃത്യങ്ങള്‍, തിരുത്തല്‍ പ്രക്രിയ, പുനരധിവാസം; രീതികളും വെല്ലുവിളികളും എന്നീ വിഷയങ്ങളില്‍ വിഷയാവതരണം നടക്കും.
date
- Log in to post comments