അറബിക് കലോത്സവം മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു
അറബിക് വിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അറബിക് ഭാഷ സെമിനാറും പണ്ഡിത സമാദരണവും കടപ്പാക്കട സ്പോര്‍ട്സ് ക്ലബില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂള്‍- കോളജ് തലങ്ങളിലും സര്‍വകലാശാലകളിലും പഠനസൗകര്യങ്ങള്‍ വിപുലമാക്കി.
ഗള്‍ഫ് മേഖലയിലെ തൊഴില്‍സാധ്യതകള്‍ പ്രയോജനപ്പെടുത്താന്കഴിയുംവിധം അറബിക് ഭാഷാപഠനം പരിഷ്കരിച്ചിട്ടുണ്ടെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
ചടങ്ങില്‍ അറബിക് ഭാഷാ പണ്ഡിത•ാരെ ആദരിച്ചു. അറബിക് കലോത്സവം ചെയര്മാന് അന്‍സര്‍ ഷാഫി അധ്യക്ഷനായി. എം മുകേഷ് എം എല്‍ എ, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, അറബിക് സാഹിത്യോത്സവ കമ്മിറ്റി കണ്‍വീനര്‍ എസ് അഹമ്മദ് ഉഖൈല്‍, വൈസ് ചെയര്‍പേഴ്സണ്‍ എസ് സവിതാദേവി, അറബിക് ഭാഷാ പണ്ഡിത•ാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments