Skip to main content

പരിശീലനം ആരംഭിച്ചു

വളര്‍ത്തുനായ്ക്കളുടെ പ്രജനനം, പരിപാലനം എന്നീ വിഷയങ്ങളില്‍ സംരംഭകര്‍ക്കായി പരിശീലനം ആരംഭിച്ചു. കൊട്ടിയം മൃഗസംരക്ഷണ കേന്ദ്രത്തില്‍ രണ്ട് ദിവസത്തേക്കാണ് പരിശീലനം. നായ് വളര്‍ത്തല്‍ ഏറ്റെടുക്കുന്നവര്‍ക്കായി ലൈസന്‍സ് ലഭിക്കുവാന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൂടി പരിശീലനാര്‍ഥികള്‍ക്ക് നല്‍കും. പെറ്റ് ഷോപ്പ് നിയമങ്ങള്‍ പാലിച്ച് നായ്ക്കളെ സംരക്ഷിക്കേണ്ട വ്യവസ്ഥകളും പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ മൃഗാശുപത്രി മേധാവി ഡോ ഡി ഷൈന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. അസി പ്രോജക്ട് ഓഫീസര്‍ ഡോ കെ എസ് സിന്ധു, അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ കെ ജി പ്രദീപ്, ഡോ ഷീജ, ഡോനീന തുടങ്ങിയവര്‍ പങ്കെടുത്തു

date