Post Category
കുടിശികനിവാരണം ജനുവരി 31 വരെ
കേരളകര്‍ഷകതൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ 24 മാസത്തില്‍ കൂടുതല്‍ വീഴ്ചവരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് കാലപരിധി ഇല്ലാതെ അംശദായകുടിശിക പിഴസഹിതം അടച്ച് അംഗത്വം പുനസ്ഥാപിക്കുന്നതിനുള്ള അവസരം ജനുവരി 31 വരെ നീട്ടി. കുടിശികവരുത്തിയ ഓരോവര്‍ഷത്തിനും 10 രൂപ നിരക്കില്‍ പിഴ ഈടാക്കും. 60 വയസ് പൂര്‍ത്തിയാക്കിയവര്‍ക്ക്് അംഗത്വം പുനസ്ഥാപിക്കുന്നതിനും കുടിശിക അടയ്ക്കുന്നതിനും അവസരമില്ല. അംഗങ്ങള്‍ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ് കൊണ്ട്വരണം. ഫോണ്‍: 9746822396, 7025491386, 0474 2766843, 2950183.
date
- Log in to post comments