Post Category
ഇലക്ട്രിക്കൽ മെയിന്റനൻസ് കോഴ്സിൽ സീറ്റൊഴിവ്
ഗവ. ഐ.ടി.ഐ കളമശേരി ക്യാംപസിൽ പ്രവർത്തിക്കുന്ന ഗവ. അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിങ് സിസ്റ്റം (എ.വി.ടി.എസ്) കളമശേരി എന്ന സ്ഥാപനത്തിൽ നടത്തുന്ന ഇലക്ട്രിക്കൽ മെയിന്റനൻസ് ഷോർട്ട് ടേം കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകൾ എ.വി.ടി.എസ് കളമശേരിയിൽ നേരിട്ട് നൽകാം. ഐ.ടി.ഐ ട്രേഡുകളായ ഇലക്ട്രീഷ്യൻ, വയർമാൻ എന്നിവ പാസായവർക്കോ, മൂന്ന് വർഷത്തെ പ്രാക്ടിക്കൽ പ്രവൃത്തിപരിചയമുള്ളവർക്ക് സ്പോൺസർഷിപ്പോടു കൂടിയോ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0484-2557275, 9447138600.
പി.എൻ.എക്സ്. 216/2024
date
- Log in to post comments