Post Category
'മാര്‍ക്കറ്റ് മിസ്റ്ററി' വര്‍ക്ക് ഷോപ്പ്
മാര്‍ക്കറ്റിങ് മേഖലയില്‍ പ്രാവീണ്യം നേടാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ്(കെ.ഐ.ഇ.ഡി) മൂന്നുദിവസത്തെ ''മാര്‍ക്കറ്റ് മിസ്റ്ററി' വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. ജനുവരി 23 മുതല്‍ 25 വരെ കളമശ്ശേരിയിലെ കെ.ഐ.ഇ.ഡി ക്യാംപസില്‍ വച്ചാണ് പരിശീലനം.
എം.എസ്.എം.ഇ മേഖലയിലെ സംരംഭകര്‍/ എക്സിക്യൂട്ടീവ്സ് എന്നിവര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ഓണ്‍ലൈനായി http://kied.info/training-calender/ല്‍ ജനുവരി 18ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04842532890, 04842550322, 7994903058
date
- Log in to post comments