Skip to main content

വോക്-ഇന്‍ -ഇന്റര്‍വ്യൂ

സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജിയില്‍ (സി-ഡിറ്റ്) നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികകളിലേക്ക് താത്കാലികനിയമനം നടത്തും. ഉയര്‍ന്ന പ്രായപരിധി - 35. യോഗ്യത:

നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ : ബി ടെക്ക് /ബി ഇ (സി എസ്/ഐ റ്റി)/എം സി എ)

നെറ്റ്‌വര്‍ക് അഡ്മിനിസ്‌ട്രേഷനില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. സി സി എന്‍ എ. ആര്‍ എച്ച് സി ഇ, എം എസ് സി ഇ സര്‍ട്ടിഫിക്കേഷനുകള്‍ അഭിലഷണിയം.

അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ : ഐ റ്റിയില്‍ ഡിപ്ലോമ/കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ അല്ലെങ്കില്‍ ഇലക്‌ട്രോണിക്‌സ്/ബി സി എ/ ബിഎസ് സി (സി എസ്) - (മൂന്ന് വര്‍ഷം).

സിസ്റ്റം അഡ്മിനിസ്‌ട്രേഷനില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. എം സി എസ് ഇ സര്‍ട്ടിഫിക്കേഷന്‍ അഭിലഷണിയം. ജനുവരി 24 ഉച്ചയ്ക്ക് ഒന്നുമുതല്‍ സി-ഡിറ്റ് ഓഫീസുകളില്‍ വോക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ഫോണ്‍. 0471 2380910 2380912, 04712380908, 04712383506, 9895788311. www.careers.cdit.org  

1. സി-ഡിറ്റ് സിറ്റി സെന്റര്‍ - തിരുവനന്തപുരം സ്റ്റാച്യുവിലെ എസ് എം എസ് എം ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപം ചിറ്റേഴം ലാവണ്യ ടവേഴ്‌സ്.

2. സി-ഡിറ്റ് റീജയണല്‍ സെന്റര്‍ എറണാകുളം - ഡി ബ്ലോക്ക്, രണ്ടാംനില, ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, കലൂര്‍, എറണാകുളം.

3. സി-ഡിറ്റ് റീജയണല്‍ സെന്റര്‍ കണ്ണൂര്‍ അഞ്ചാം നില, റബ്‌കോ ഹൗസ്, സൗത്ത് ബസാര്‍, കണ്ണൂര്‍.

date