Post Category
അറിയിപ്പ്
2024 ജനുവരിക്ക് മുമ്പ് ഭാഗ്യക്കുറി ക്ഷേമനിധി പെന്ഷന് അനുവദിക്കപ്പെട്ട മുഴുവന്‍ ഗുണഭോക്താക്കളും ഫെബ്രുവരി 29 നകം അക്ഷയകേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. മസ്റ്ററിങ്' പരാജയപ്പെടുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. നിശ്ചിത സമയപരിധിക്കുള്ളില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ പെന്ഷന് അനുവദിക്കുകയുള്ളൂ മസ്റ്ററിങ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് മസ്റ്ററിങ് നടത്തുന്ന മാസം മുതലുള്ള പെന്ഷന് മാത്രമേ ലഭിക്കൂ. ഫോണ്‍ -04742744447.
date
- Log in to post comments