Post Category
അദാലത്ത് നടത്തും
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് മേഖലാ കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ നിധി ആപ്കേ നികത് അദാലത്ത് ജനുവരി 29ന് രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ആശ്രാമം ഇ എസ് ഐ സി മോഡല്‍ ആന്റ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. പരാതി പരിഹരിക്കല്‍ പി എഫില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍, ഇ പി എഫ് ഒയുടെ പുതിയപദ്ധതികള്‍ എന്നിവ വ്യക്തമാക്കും. തൊഴിലുടമകള്‍, പി എഫ് അംഗങ്ങള്‍, പി എഫ് പെന്ഷന് വാങ്ങുന്നവര്‍ എന്നിവര്‍ക്കുളള സംശയങ്ങളും പരാതികളും പരിഗണിക്കും. ഫോണ്‍ 0474 2767645, 2751872.
date
- Log in to post comments