Skip to main content

സ്മാര്‍ട്ട് വില്ലേജ് ശിലാസ്ഥാപനം ഇന്ന് ( ജനുവരി 23)

ശൂരനാട് തെക്ക് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ശിലാസ്ഥാപനവും ശിലാഫലക അനാച്ഛാദനവും ഇന്ന് (ജനുവരി 23) വൈകിട്ട് നാലിന് പതാരം സര്‍വീസ് സഹകരണ ബാങ്ക് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അധ്യക്ഷനാകും. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ്, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date