Skip to main content

സംരംഭകത്വ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

സംരംഭക വര്‍ഷം 2.0യുടെ ഭാഗമായി വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ സംരംഭകത്വ ഫെസിലിറ്റെഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ഉദയന്‍ നിര്‍വഹിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസര്‍ സി ഐ ശശികല, ധ്യാന്‍ കെ ശ്യാം എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സന്‍ സജീവ്കുമാര്‍ അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സന്‍മാര്‍, മെമ്പര്‍മാര്‍, സിഡിഎസ് പ്രതിനിതകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date