തൊഴിലില്ലായ്മയുടെ കഥ പറഞ്ഞ് 'ആപ്പിള്‍ ചെടികള്‍'
തൊഴിലില്ലായ്മയില്‍ ഉലയുന്ന യുവത്വത്തിന്റെ കഥ പറഞ്ഞ് ഗഗന് ദേവിന്റെ' ആപ്പിള്‍ ചെടികള്‍. ഒരു രാത്രിയില്‍ ജെയിന് എന്ന വ്യക്തിയുടെ വീട്ടില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ജെയിന് തൊഴില്‍രഹിതയും ലളിത ജീവിതം നയിക്കുന്ന വ്യക്തിയുമാണ്. വീട്ടുവാടക നല്കാന് പോലും അവളുടെ കയ്യില്‍ പണമില്ല. അഭിനേത്രി ആവാനാണ് അവള്‍ക്ക് ആഗ്രഹം. സുഹൃത്തായ സുലൈമാനും തൊഴില്‍ രഹിതനാണ്. ഒത്തിരി ആശയങ്ങള്‍ ഉണ്ടെങ്കിലും അത് നടപ്പിലാക്കാന്‍ ഒരു രൂപ പോലും അവന്റെ കയ്യിലുമില്ല. അതിനിടയില്‍ വീട്ടുടമസ്ഥന്റെ മകള്‍ വാടക ചോദിച്ചെത്തുന്നതോടെ ജെയിനിന്റെ ജീവിതം മാറുന്നു. ഇതാണ് ചിത്രത്തിന്റെ കഥാപാശ്ചാത്തലം. തൊഴിലില്ലായ്മ എന്ന പ്രശ്നത്തെ ആധുനിക രീതിയിലാണ് ചിത്രം സമീപിച്ചത്. സിനിമയുടെ തിരക്കഥയും ഗഗനാണ് നിര്‍വ്വഹിച്ചത്. പുതുമുഖങ്ങളായ ഹാനിയ നഫീസ, അര്‍ഷദ് ഇക്ബാല്‍, രാജു പൊന്നുരുനി തുടങ്ങിയവരാണ് അഭിനേതാക്കള്‍.
- Log in to post comments