Post Category
വേറിട്ട സാന്നിധ്യമായി മണിപ്പൂരി വിദ്യാര്‍ഥികള്‍
ഹാപ്പിനസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ വേറിട്ട സാന്നിധ്യമായി മണിപ്പൂരി വിദ്യാര്‍ഥികള്‍. തളിപ്പറമ്പ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പ് കോളേജിലെ(കില) ഒന്നാം വര്‍ഷ ബിരുദാനന്തര വിദ്യാര്‍ഥികളായ നീല്ഹിങ്ങ് കിപ്ഗന്, നെഗ്ഫിഗ് കിപ്ഗന് എന്നിവരാണ് സുഹൃത്തുക്കള്‍ക്കും അധ്യാപികയ്ക്കും ഒപ്പമെത്തിയത്. തങ്ങളുടെ നാട്ടില്‍ ഇത്തരം പ്രദര്‍ശനങ്ങള്‍ കുറവാണ്, ഇത് പുതിയൊരു അനുഭവമാണെന്നും ഇവര്‍ പറഞ്ഞു. മേളയില്‍ കണ്ട എന്‍ഡ്ലെസ് ബോര്‍ഡര്‍ എന്ന ചിത്രം മികച്ചതാണെന്നും നീല്ഹിങ്ങ് കിപ്ഗന് കൂട്ടിച്ചേര്‍ത്തു.
date
- Log in to post comments