Post Category
മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
ആലപ്പുഴ: കേരള സാമൂഹ്യ സുരക്ഷ മിഷന് യു.ഡി.ഐ.ഡി. പദ്ധതിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. എം.ബി.ബി.എസ്. ടി.സി.എം.സി. സര്‍ട്ടിഫിക്കറ്റുള്ള 65 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. വെള്ളപേപ്പറില്‍ അപേക്ഷ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ ജനുവരി 25-ന് മുമ്പായി ജില്ല കോര്‍ഡിനേറ്റര്‍ കേരള സാമൂഹ്യ സുരക്ഷാ മിഷന് ആലപ്പുഴ എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 9072302561, dckssmalpy@gmail.com
date
- Log in to post comments