Post Category
മാര്‍ക്കറ്റ് ഡെവലപ്മെന്റ്; പരിശീലന പരിപാടി
ആലപ്പുഴ: വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് അഞ്ച് ദിവസത്തെ മാര്‍ക്കറ്റ് മാനേജ്മെന്റ് ഡെവലപ്മെന്റ് പ്രോഗ്രാം പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 29 മുതല്‍ ഫെബ്രുവരി രണ്ട് വരെ മലപ്പുറം ജില്ല വ്യവസായിക കേന്ദ്രത്തിലാണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങി പ്രവൃത്തി പരിചയമുള്ള സംരംഭകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. മാര്‍ക്കറ്റിംഗ് സ്ട്രാറ്റജീസ്, സെയില്‍സ് പ്രോസസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ബ്രാന്‍ഡിംഗ്, കണ്‍സ്യൂമര്‍ ബിഹേവിയര്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ഉള്‍പ്പെടുന്നതാണ് പരിശീലനം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 27. പരിശീലനം സൗജന്യമാണ്. വിവരങ്ങള്‍ക്ക് : 0484 2532890,2550322, 9946942210.
date
- Log in to post comments