Post Category
കഞ്ഞിക്കുഴിയില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു
ആലപ്പുഴ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയുടെ വികസന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാര്ത്തികേയന് അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് എം. സന്തോഷ് കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ കെ. കമലമ്മ, ബി.ബൈരഞ്ചിത്ത്, ജ്യോതിമോള്‍, സുധസുരേഷ്, പി.എസ് ശ്രീലത, റ്റി. എല്സെബാസ്റ്റ്യന്, പി. രാജീവ് എന്നിവര്‍ പങ്കെടുത്തു. കൃഷി, മൃഗസംരക്ഷണം, വയോജന പരിപാലനം, വനിതകള്‍ക്കും യുവാക്കള്‍ക്കും മുന്‍ഗണന തുടങ്ങിയ മേഖലകള്‍ക്കാണ് പദ്ധതി പ്രധാന്യം നല്‍കുന്നത്.
date
- Log in to post comments