Post Category
പുറക്കാട് പഞ്ചായത്ത്: ഏകാരോഗ്യം പരിശീലന പരിപാടി സംഘടിപ്പിച്ചു
ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിൽ 'ഏകാരോഗ്യം ' കമ്മ്യൂണിറ്റി മെന്റർമാർക്കുള്ള ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പുറക്കാട് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രമപഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. രാജീവൻ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. മായാദേവി, പഞ്ചായത്തംഗങ്ങളായ പ്രസന്ന കുഞ്ഞുമോൻ, സുനി, ഫാസിൽ, ശ്രീദേവി, അമ്മിണി, തോട്ടപ്പള്ളി പി.എച്ച്.സി.യിലെ ഡോ. ലക്ഷ്മി, ജില്ല മെന്റർ ഉണ്ണി അഹമ്മദ്, പുറക്കാട് പി.എച്ച്.സി. ഡോ. ഹരി ശങ്കർ, തോട്ടപ്പള്ളി പി.എച്ച്.സി. ജെ.എച്ച്.ഐ. അജയകുമാർ, പുറക്കാട്
പി.എച്ച്.സി. ജെ.എച്ച്.ഐ. മധുസൂദനൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments