Post Category
റിപബ്ലിക് ദിനാഘോഷം ആശ്രാമം മൈതാനത്ത് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പതാക ഉയര്‍ത്തും
ഇക്കൊല്ലത്തെ റിപബ്ലിക് ദിനാഘോഷം ആശ്രാമം മൈതാനത്ത് നടത്തും. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ദേശീയപതാക ഉയര്‍ത്തി വിവിധ സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച് സന്ദേശം നല്‍കും. 26ന് രാവിലെ 8.50 മുതലാണ് ചടങ്ങുകള്‍ തുടങ്ങുക. പൊലിസ്, എക്‌സൈസ്, എന്‍ സി സി, സ്‌കൗട്ട്‌സ്, സ്റ്റുഡന്റ് പൊലിസ് കെഡറ്റുകള്‍, സ്‌കൂളുകളിലെ ബാന്‍ഡ് ട്രൂപുകള്‍ തുടങ്ങിയവ പരേഡില്‍ അണിനിരക്കും. കുട്ടികളുടെ ഡിസ്പ്‌ളെയും ദേശഭക്തിഗാനാലാപനവും നടക്കും. സര്‍വീസ് മെഡലുകള്‍ ചടങ്ങില്‍ വിതരണം ചെയ്യും. ജനപ്രതിനിധികള്‍, ജില്ലാ കലക്ടര്‍, ജില്ലാ പൊലിസ് മേധാവിമാര്‍, സ്വാതന്ത്ര്യസമര സേനാനികള്‍, സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, ഗാന്ധിയ•ാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും.
date
- Log in to post comments