Skip to main content

ജില്ലാതല ഉദ്ഘാടനം കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ദേശീയ സമ്മതിദായക ദിനം ഇന്ന് (ജനുവരി 25)

ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, സ്വീപ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (ജനുവരി 25) ദേശീയ സമ്മതിദാന ദിനമാചരിക്കും. ജില്ലാതല പരിപാടി കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10. 30ന് ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി എം മുബാറക് പാഷ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് അധ്യക്ഷനാകുന്ന ചടങ്ങില്‍ സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍ മുഖ്യപ്രഭാഷണം നടത്തും. എ ഡി എം ആര്‍ ബീനാറാണി സമ്മതിദായക പ്രതിജ്ഞചൊല്ലും. ഡെപ്യൂട്ടി കലക്ടര്‍മാരായ ബി ജയശ്രീ, കെ പി ദീപ്തി, എഫ് റോയ് കുമാര്‍, ജിയൊ ടി മനോജ്, സ്വീപ് നോഡല്‍ ഓഫീസര്‍ ജി വിനോദ് കുമാര്‍, ശ്രീനാരായണ കോളജിലെ അധ്യാപിക നീതുലക്ഷ്മി, മാസ്റ്റര്‍ ട്രെയിനര്‍ എം റഹിം എന്നിവര്‍ പങ്കെടുക്കും.

രാവിലെ 7.30ന് ആശ്രാമം നീലാംബരി ഓഡിറ്റോറിയത്തിന് മുന്നില്‍ ബോധവത്കരണ സൈക്കിള്‍ റാലി സിറ്റി പൊലിസ് കമ്മിഷണര്‍ വിവേക് കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.

ദിനാചരണത്തോടനുബന്ധിച്ച മത്സരങ്ങളിലെ വിജയികള്‍ -

കോളജ്തല ചിത്രരചന : 1-3 സ്ഥാനങ്ങള്‍ യഥാക്രമം ; അക്ഷയ് ബിജു (പി ടി എം കോളജ്, കടയ്ക്കല്‍), ആന്‍ ലവീന (ഫാത്തിമ മാതാ നാഷനല്‍ കോളജ്), പി ആകാശ് (എന്‍ എസ് എന്‍ എസ് എം ഐ ടി ഐ-ചവറ).

കോളജ്തല ക്വിസ് : 1-3 സ്ഥാനങ്ങള്‍ (ടീമുകള്‍) യഥാക്രമം ; എസ് ശിവകീര്‍ത്തന/എം ഗോപിക (ഡി ബി കോളജ്, ശാസ്താംകോട്ട), ബി എസ് വര്‍ഷ/ജെ ജയലക്ഷ്മി (എസ് എന്‍ കോളജ് ഓഫ് ലീഗല്‍ സ്റ്റഡീസ് കൊല്ലം), അവന്തിക സുബ്രഹ്മണ്യം/എ വൈഷ്ണവ (എസ് എന്‍ വനിതാ കോളജ്, കൊല്ലം)

ഹൈസ്‌കൂള്‍തല ചിത്രരചന : 1-3 സ്ഥാനങ്ങള്‍ യഥാക്രമം ; ഗോപിക കണ്ണന്‍ (എസ് എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂള്‍,കൊല്ലം), അനന്യ എസ്. സുഭാഷ് (വിമലഹൃദയ സ്‌കൂള്‍, കൊല്ലം) എന്‍ ഷെഹിനാസ് (ജി വി എച് എസ് എസ്, ചാത്തന്നൂര്‍).

ഹയര്‍സെക്കന്ററിതല ക്വിസ് : 1-3 സ്ഥാനങ്ങള്‍ (ടീമുകള്‍) യഥാക്രമം ; എ ആര്‍ അനന്തലക്ഷ്മി/ബി കാശിനാഥ് (ജി എച് എസ് എസ് അയ്യന്‍കോയിക്കല്‍), പ്രാര്‍ഥനാ വേണുഗോപാല്‍/ആലിയ (വിമലഹൃദയ സ്‌കൂള്‍, കൊല്ലം), മീരാ കിരണ്‍/കെ എസ് ഗൗരി ( വി വി എച് എസ്, പോരേടം).

date