ദേശീയ സമ്മതിദായകദിനം; ജില്ലാതല ദിനാചരണം നാളെ
ആലപ്പുഴ: ദേശീയ സമ്മതിദായക ദിനത്തിന്റെ ജില്ലാതല ദിനാചരണം നാളെ (ജനുവരി 25) സെന്റ് ജോസഫ്സ് കോളജ് ഓഡിറ്റോറിയത്തില്‍ രാവിലെ 10.30ന് കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ നിര്‍വഹിക്കും. ജില്ല കളക്ടര്‍ ജോണ്‍ വി. സാമുവല്‍ സമ്മതിദായിക പ്രതിജ്ഞയും ക്വിസ് മത്സര വിജയികള്‍ക്കുള്ള പുരസ്കാരവും നല്‍കും. സബ് കളക്ടര്‍ സമീര്‍ കിഷന് പുതിയ വോട്ടര്‍മാര്‍ക്കുള്ള ഇലക്ഷന് ഐ.ഡി കാര്‍ഡ് വിതരണം ചെയ്യും. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിക്കും.
ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്) ബി. കവിത, സെന്റ് ജോസഫ് കോളജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ.വി.എസ.് സുലീന, സിനിമാനടനും സംവിധായകനുമായ സാജിദ് യഹിയ, ഏഷ്യന്‍ മാസ്റ്റേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പില്‍ ജംബില്‍ സ്വര്‍ണ്ണവും ലോങ്ങ് ജംബില്‍ വെങ്കല മെഡലും നേടിയ ഷീജ മനോഷ്, ദേശീയ സ്കൂള്‍ മീറ്റില്‍ കേരളത്തിന്റെ പ്രതിനിധിയായി പങ്കെടുത്ത ആര്. ശ്രീലക്ഷ്മി, ഫുഡ്സാല് ലോക ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ കേരളത്തിന്റെ പ്രതിനിധിയായി പങ്കെടുത്ത ആന്‍സണ്‍ ബെന്നിച്ചന് തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments