Post Category
തദ്ദേശ ദിനാഘോഷം: ലോഗോ തയ്യാറാക്കാം
ഫെബ്രുവരി 18,19 തീയതികളില്‍ കൊല്ലം കൊട്ടാരക്കരയില്‍ നടക്കുന്ന ഇക്കൊല്ലത്തെ തദ്ദേശ ദിനാഘോഷത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ലോഗോ തയ്യാറാക്കാന്‍ അവസരം. താത്പര്യമുള്ളവര്‍ തങ്ങള്‍ തയ്യാറാക്കിയ ലോഗോ, സീല്‍ ചെയ്ത കവറില്‍, ഫെബ്രുവരി രണ്ട് വൈകുന്നേരം മൂന്നുമണിക്ക് മുമ്പായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ എത്തിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ തയ്യാറാക്കിയ വ്യക്തിക്ക് പുരസ്കാരവും ക്യാഷ് അവാര്‍ഡും ഉണ്ടായിരിക്കുമെന്ന് അഡീഷണല്‍ ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2786322.
date
- Log in to post comments