Skip to main content

കുഷ്ഠരോഗ നിര്‍മാര്‍ജന പക്ഷാചരണം ഇന്ന് (ജനുവരി 30) മുതല്‍

കുഷ്ഠരോഗ നിര്‍മാര്‍ജന പക്ഷാചരണത്തിന് ഇന്ന് (ജനുവരി 30) തുടക്കം. സാമൂഹിക അവജ്ഞ അവസാനിപ്പിക്കാം, മാന്യത കൈവരിക്കാം എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ത്വക്ക് പരിശോധന, അതിഥി തൊഴിലാളി സ്‌ക്രീനിങ് ക്യാമ്പുകള്‍, പഞ്ചായത്ത് തലയോഗങ്ങള്‍, ബോധവത്ക്കരണ ക്ലാസുകള്‍, പ്രതിജ്ഞ തുടങ്ങി വിവിധ പരിപാടികള്‍ ഫെബ്രുവരി 12 വരെ സംഘടിപ്പിക്കും. പ്രാരംഭ ഘട്ടത്തിലെ ചികിത്സയിലൂടെ അംഗവൈകല്യം സംഭവിക്കുന്നത് തടയാനും കുഷ്ഠരോഗം പൂര്‍ണമായും ഭേദമാക്കാനും സാധിക്കും. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ചികത്സ സൗജന്യമാണ്.

date