Post Category
ഭൂമി തരം മാറ്റ അദാലത്ത് ഫെബ്രുവരി അഞ്ചിന്
കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം ലഭിച്ചിട്ടുള്ളതും ജില്ലയിലെ രണ്ട് റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍ തീര്‍പ്പാക്കാന്‍ അവശേഷിക്കുന്നതുമായ ഭൂമി തരം മാറ്റ അപേക്ഷകളുടെ അതിവേഗതീര്പ്പാക്കല് അദാലത്ത് ഫെബ്രുവരി അഞ്ചിന് നടത്തും. സി കേശവന് മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ രാവിലെ ഒമ്പതിന് റവന്യൂ മന്ത്രി കെ രാജന് ഉദ്ഘാടനം ചെയ്യും. പുനലൂര്‍ റവന്യൂ ഡിവിഷന് കീഴിലെ അദാലത്ത് പുനലൂര്‍ ചെമ്മന്തൂര്‍ കൃഷ്ണപിള്ള മെമ്മോറിയല്‍ ഹാളില്‍ അന്നേ ദിവസം ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നടത്തും.
date
- Log in to post comments