Skip to main content

സൗജന്യ പരിശീലനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് ബാര്‍കോഡിങ് ആന്‍ഡ് ടോട്ടല്‍ ക്വാളിറ്റി മാനേജ്മെന്റ് വിഷയത്തില്‍ ഏകദിന വര്‍ക്ഷോപ്പ് ഘടിപ്പിക്കും. സംരംഭകന്‍/സംരംഭക ആവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിലവില്‍ സംരംഭം ഉള്ളവര്‍ക്കും ഫെബ്രുവരി അഞ്ചിന് രാവിലെ 10 മുതല്‍ അങ്കമാലിയിലുള്ള കിഡിന്റെ എന്റെര്‍പ്രൈസ് ഡെവലപ്‌മെന്റ് സെന്ററിലാണ് പരിശീലനം. ബാര്‍കോഡുകളിലേക്കും ബാര്‍കോഡിങ് സാങ്കേതികവിദ്യയിലേക്കുമുള്ള ആമുഖം, വിവിധ തരത്തിലുള്ള ബാര്‍കോഡുകള്‍ക്ക് ഉള്ള വ്യവസായ മാനദണ്ഡങ്ങള്‍, ടോട്ടല്‍ ക്വാളിറ്റി മാനേജ്മന്റ് നടപ്പിലാക്കുന്നതിലെ വെല്ലുവിളികള്‍, തുടങ്ങിയ സെഷനുകള്‍ ഉള്‍പ്പെടും. http://kied.Info/training-calender/ ല്‍ ഫെബ്രുവരി മൂന്നിനകം അപേക്ഷിക്കണം. പരിശീലനം സൗജന്യം . ഫോണ്‍-0484 2532890/2550322/9567538749.

date