Skip to main content

ഫര്‍ണിച്ചര്‍ വിതരണം ചെയ്തു

ഇട്ടിവ ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ എല്‍ പി, യു പി സ്‌കൂളുകളിലേക്ക് ആറ് ലക്ഷം രൂപ ചെലവില്‍ ഫര്‍ണിച്ചര്‍ വാങ്ങി നല്‍കി. കോട്ടുക്കല്‍ യു പി എസ്, ചരിപ്പറമ്പ് യു പി എസ്, പെരിങ്ങാട് എല്‍ പി എസ്, കീഴ്‌തോണി എല്‍ പി എസ് എന്നീ സ്‌കൂളുകള്‍ക്കാണ് അനുവദിച്ചത്. പഞ്ചായത്ത്തല വിതരണോദ്ഘാടനം കീഴ്‌തോണി എല്‍ പി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി അമൃത നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഷെഫീക്ക് ചിറവുകോണം അധ്യക്ഷനായി.

date