Skip to main content

ക്വട്ടേഷന്‍

കുളത്തൂപ്പുഴ എ ആര്‍ ഡി 118 ല്‍ നിന്നും റേഷന്‍ സാധനങ്ങള്‍ പെരുവഴിക്കാല, രണ്ടാം മൈല്‍, വില്ലുമല എന്നീ കോളനികളിലേക്കും അച്ചന്‍കോവില്‍ എ ആര്‍ ഡി 165 ല്‍ നിന്നും റേഷന്‍ സാധനങ്ങള്‍ അച്ചന്‍കോവില്‍/ആവണിപ്പാറ എന്നീ കോളനികളിലേക്കും പത്തനാപുരം താലൂക്കിലെ വെട്ടിത്തിട്ട എ ആര്‍ ഡി 84 ല്‍ നിന്നും റേഷന്‍ സാധനങ്ങള്‍ കരിയോട്ടുമല കോളനിയിലേക്കും എത്തിച്ച് വിതരണം നടത്തുന്നതിനായി രണ്ട് മുതല്‍ അഞ്ച് ടണ്‍ വരെ കപ്പാസിറ്റിയുള്ള പിക്ക് അപ്പ് വാഹനം/ മിനി ലോറി ഡ്രൈവര്‍ സഹിതം പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അപേക്ഷ ഫെബ്രുവരി 25 ന് വൈകിട്ട് മൂന്നിനകം ജില്ലാ സപ്ലൈ ഓഫീസര്‍ മുമ്പാകെയോ പുനലൂര്‍ /പത്തനാപുരം താലൂക്ക് സപ്ലൈ ഓഫീസര്‍ മുമ്പാകെയോ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് ജില്ലാ സപ്ലൈ ഓഫീസില്‍ നിന്നും പുനലൂര്‍/പത്തനാപുരം താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നിന്നും അറിയാം. ഫോണ്‍ : കൊല്ലം- 0474-2794818, പുനലൂര്‍- 0475-2222689, പത്തനാപുരം - 0475-2350020.

date