Post Category
ജോലി ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര-അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സെയില്സ്മാന് തസ്തികയില്‍ എസ് ടി വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവുണ്ട്. സുവോളജി/ഫിഷറീസ് സയന്‍സ്/ഹോം സയന്‍സ് എന്നിവയില്‍ ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദം അല്ലെങ്കില്‍ വി എച്ച് എസ് ഇ ഫിഷ് പ്രോസസ്സിങ് ടെക്നോളജി. കൂടാതെ ഫിഷ് മാര്‍ക്കറ്റിങ് ആന്റ് കാറ്ററിങ് മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയവുമാണ് യോഗ്യത. പ്രായം: 18-27നും ഇടയില്‍. (ഇളവുകള്‍ അനുവദനീയം) താല്പര്യമുള്ളവര് ഫെബ്രുവരി ഏഴിനകം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
date
- Log in to post comments