Post Category
അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം: മന്ത്രി ജെ ചിഞ്ചുറാണി
അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. കടയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ പുതുതായി നിര്‍മിച്ച വെയിറ്റിങ്-പാര്‍ക്കിങ് ഏരിയ മറ്റ് അനുബന്ധ പ്രവര്‍ത്തികളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 2020-2021 വര്‍ഷത്തെ എം എല്‍ എയും ആസ്തി വികസന ഫണ്ടില്‍ നിന്നും 12 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തികരിച്ചത്. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെ നജീബത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ്കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിന്‍ കടയ്ക്കല്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments